കോൺഗ്രസിൽ തിരക്കിട്ട്​ നേതൃമാറ്റം വേണമെന്ന്​ അഭിപ്രായമില്ല- കെ. സുധാകരൻ

കോൺഗ്രസിൽ തിരക്കിട്ട്​ നേതൃമാറ്റം വേണമെന്ന്​ അഭിപ്രായമില്ല- കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട്​ നേതൃമാറ്റം വേണമെന്ന് തനിക്ക്​ അഭിപ്രായമില്ലെന്ന് കെ. സുധാകരൻ. വളരെ ആലോചിച്ച്​ ബുദ്ധിപൂർവം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയം സംബന്ധിച്ച്​ നേതൃത്വം ചർച്ച ചെയ്യും. സംസ്​ഥാന നേതൃത്വം പരാജയം ചർച്ച ചെയ്യാൻ ചേരുന്നുണ്ടെന്നും അടിയന്തര സാഹചര്യമൊന്നും മുന്നി​ലില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്​ തോൽവിയെ തുടർന്നുള്ള പാർട്ടി നടപടികളെ കുറിച്ച്​ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Leave A Reply
error: Content is protected !!