2024 വരെ കാത്തിരിക്കാനാവില്ല ; പ്രധാനമന്ത്രീ .. ദയവായി സ്​ഥാനമൊഴിയൂ : അരുന്ധതി റോയ്

2024 വരെ കാത്തിരിക്കാനാവില്ല ; പ്രധാനമന്ത്രീ .. ദയവായി സ്​ഥാനമൊഴിയൂ : അരുന്ധതി റോയ്

ന്യൂഡൽഹി: രാജ്യത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷവിമർശനവുമായി എഴൂത്തുകാരിയും ആക്​ടിവിസ്റ്റുമായ അരുന്ധതി റോയ്​. ഞങ്ങൾക്ക്​ 2024 വരെ കാത്തിരിക്കാനാകില്ലെന്നും നരേന്ദ്രമോദി പ്രധാനമ​ന്ത്രി സ്​ഥാനത്തു നിന്ന്​ ഇപ്പോഴെങ്കിലും മാറിനിൽക്കണമെന്നും  അരുന്ധതി അഭ്യർഥിച്ചു. ദേശീയ മാധ്യമമായ സ്ക്രോൾ ഇന്നിൽ അഭിപ്രായപ്പെടുകയായിരുന്നു അവർ.

ഇന്ത്യക്ക്​ ഒരു സർക്കാറിനെ വേണമെന്ന് പറഞ്ഞ അരുന്ധതി അടുത്ത തെരഞ്ഞെടുപ്പ്​ വരെ കാത്തിരിക്കാനാകില്ലെന്നും ആയിരക്കണക്കിന്​ പേർ ഇനിയും മരിക്കുന്നതിന്​ മുമ്പ്​ പ്രധാനമന്ത്രി സ്​ഥാനത്തുനിന്ന്​ നരേന്ദ്രമോദി മാറിനിൽക്കാനും പറഞ്ഞു.

‘2024 വരെ ഞങ്ങൾക്ക്​ കാത്തിരിക്കാനാകില്ല. പ്രധാനമന്ത്രി​യോട്​ ഒന്നിനുംവേണ്ടി അഭ്യർഥിക്കേണ്ടി വരുമെന്ന്​ എന്നെപ്പോലുള്ളവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വ്യക്തിപരമായി, അത്​ ചെയ്യുന്നതിനേക്കാൾ ജയിലിൽ പോകുമായിരുന്നു. പക്ഷേ ഇന്ന്​, ഞങ്ങളെല്ലാവരും വീടുകളിൽ മരിച്ചുവീഴുന്നു, തെരുവുകളിൽ, ആ​​ശുപത്രിയുടെ കാർ പാർക്കിങ്ങുകളിൽ, വലിയ നഗരങ്ങളിൽ, ചെറിയ ടൗണുകളിൽ, ഗ്രാമങ്ങളിൽ, വനത്തിൽ, വയലിൽ എല്ലായിടത്തും. ഒരു സാധാരണ പൗരനായ ഞാൻ ദശലക്ഷകണക്കിന്​ എന്‍റെ സഹപൗരൻമാരുമായി ചേർന്നുപറയുന്നു ദയവായി മാറിനിൽക്കൂ. ഇപ്പോഴെങ്കിലും. ഞാൻ നിങ്ങളോട്​ അഭ്യർഥിക്കുകയാണ്​, ദയവായി സ്​ഥാനമൊഴിയൂ’ -അരുന്ധതി റോയ്​ അഭ്യർഥിക്കുന്നു .

പ്രധാനമന്ത്രി സ്​ഥാനമൊഴി​ഞ്ഞില്ലെങ്കിൽ ആയിരകണക്കിന്​ പേർ ഇനിയും മരിച്ചുവീഴുമെന്നും അതിനാൽ സ്​ഥാനമൊഴിയൂവെന്നും അവർ ആവശ്യപ്പെട്ടു.

ആഗോള തലത്തിൽ ​ കോവിഡ്​ വ്യാപനം ഏറ്റവും രൂക്ഷമായ സംസ്​ഥാനങ്ങളിലൊന്നായി ഇന്ത്യ മാറി. ആരോഗ്യസംവിധാനങ്ങളുടെ രൂക്ഷമായ അഭാവവും ഓക്​സിജൻ ക്ഷാമവും മറ്റു അസൗകര്യങ്ങളും മൂലം 3000 ത്തിൽ അധികം പേരാണ്​ പ്രതിദിനം മരണത്തിന്​ കീഴടങ്ങുന്നത്​. കൂട്ട മരണങ്ങൾ സംഭവിച്ചിട്ടും കേന്ദ്രസർക്കാർ കൈയും കെട്ടി നോക്കി നിൽക്കുകയാണെന്ന്​ പ്രതിപക്ഷം ഉൾപ്പെടെ പലയിടങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട് .

Leave A Reply
error: Content is protected !!