കിയ മോട്ടോഴ്സിന്റെ കാർണിവൽ തലമുറ മാറ്റത്തോടെ 2022ൽ ഇന്ത്യയിലെത്തും

കിയ മോട്ടോഴ്സിന്റെ കാർണിവൽ തലമുറ മാറ്റത്തോടെ 2022ൽ ഇന്ത്യയിലെത്തും

കിയ മോട്ടോഴ്സിന്റെ ആഢംബര എം.പി.വി – കാർണിവൽ തലമുറ മാറ്റത്തോടെ 2022ൽ ഇന്ത്യയിലെത്തും. ഇതിന് മുന്നോടിയായുള്ള പരീക്ഷണത്തിന് കാർണിവലിന്റെ എട്ട് സീറ്റർ പതിപ്പാണ് ഓസ്ട്രേലിയൻ എൻ ക്യാപ് ഇടിപരീക്ഷയ്ക്ക് ഹാജരായത്. വാഹനത്തിലെ യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷൻ അവോയിഡൻസ് അസസ്മെന്റിലും മികച്ച മാർക്കാണ് ഈ എം.പി.വി. സ്വന്തമാക്കിയത്. വാഹനത്തിൽ നൽകിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാർണിവലിന് സുരക്ഷിത എം.പി.വി. എന്ന അംഗീകാരത്തിന് അർഹമാക്കിയത്. മുതിർന്ന യാത്രക്കാർക്കും കുട്ടികൾക്കുമുള്ള സുരക്ഷയിൽ മികച്ച സ്കോറാണ് കാർണിവലിന് ലഭിച്ചത്. സൈഡ് ഇംപാക്ട് ടെസ്റ്റിലും ഈ എം.പി.വിക്ക് തിളങ്ങാനായി.

ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റും വശങ്ങളിൽ നിന്ന് ഉണ്ടായേക്കാവുന്ന ആഘാതങ്ങലും കാർണിവലിന് വെല്ലുവിളി ഉയർത്തിയിട്ടില്ലെന്നാണ് ഓസ്ട്രേലിയൻ എൻ ക്യാപ് അധികൃതരുടെ അഭിപ്രായവും. കൂടാതെ, ഇതിൽ നൽകിയിട്ടുള്ള ഐ.എസ്.ഒ. ഫിക്സ് ആങ്കറുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ൻ കീപ്പിങ്ങ്, ഹെഡ്-പ്രൊട്ടക്ടിങ്ങ് എയർബാഗുകൾ, ഇന്റലിജെന്റ് സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങൾ കാർണിവലിൽ മികച്ച സുരക്ഷ പ്രധാനം ചെയ്യുന്നവയാണെന്ന വിലയിരുത്തലും എം.പി.വി അർഹതക്കിടയാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!