ബംഗാൾ സംഘർഷം ; 400 ബി.ജെ.പി പ്രവർത്തകർ അസമിൽ അഭയം തേടിയെന്ന് മന്ത്രി

ബംഗാൾ സംഘർഷം ; 400 ബി.ജെ.പി പ്രവർത്തകർ അസമിൽ അഭയം തേടിയെന്ന് മന്ത്രി

ഗുവാഹത്തി: പശ്​ചിമ ബംഗാളിലെ സംഘർഷങ്ങളിൽ നിന്ന്​ രക്ഷ തേടി 400 ബി.ജെ.പി പ്രവർത്തകർ അസമിലെത്തിയെന്ന്​ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്​ പിന്നാലെയുണ്ടായ അക്രമങ്ങളിൽ നിന്ന്​ രക്ഷനേടാൻ കുടുംബാംഗങ്ങളോടൊപ്പമാണ്​ ഇവരെത്തിയതെന്നും മന്ത്രി പറഞ്ഞു.

അതെ സമയം ഇവർക്ക്​ താമസിക്കാനുള്ള സ്ഥലവും ഭക്ഷണവും നൽകിയിട്ടുണ്ട്​. ഇനിയെങ്കിലും മമത ഇത് തടയണമെന്നും മന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എന്നാൽ , തൃണമൂൽ അക്രമങ്ങളിൽ 12ഓളം പ്രവർത്തകർക്ക്​ ജീവൻ നഷ്​ടമായെന്നാണ്​ ബി.ജെ.പി പ്രവർത്തകരുടെ ആരോപണം.

അക്രമത്തെ തുടർന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്​ചിമബംഗാൾ ഗവർണർ ജഗ്​ദീപ്​ ദാൻകറുമായി ചർച്ച നടത്തിയിരുന്നു. അക്രമസംഭവങ്ങളിൽ  കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്​ തേടിയിരുന്നു .സി.പി.എം പ്രവർത്തകർ​ക്ക്​ നേരെയും ബംഗാളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആരോപിച്ചിരുന്നു .

Leave A Reply
error: Content is protected !!