രാജ്യത്തെ പ്രമുഖ മൊബൈൽ കമ്പനികൾക്ക് 5 ജി പരീക്ഷണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ

രാജ്യത്തെ പ്രമുഖ മൊബൈൽ കമ്പനികൾക്ക് 5 ജി പരീക്ഷണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ

റിലയന്‍സ്​ ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, എം.ടി.എന്‍.എല്‍ എന്നീ നാല് കമ്പനികൾക്ക് 5ജി പരീക്ഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ചൈനീസ്​ സാ​ങ്കേതിക വിദ്യ പൂര്‍ണമായി ഒഴിവാക്കിയാണ് കമ്പനികൾ പരീക്ഷണം നടത്തുക. എറിക്​സണ്‍, നോക്കിയ, സാംസങ്​, സി ഡോട്ട്​ എന്നീ കമ്പനികളായിരിക്കും സാ​ങ്കേതികവിദ്യ നല്‍കുക. റിലയന്‍സ്​ സ്വന്തം സാങ്കേതികത ഉപയോഗിക്കും.

നിലവിലെ 4 ജിയേക്കാള്‍10 മടങ്ങ്​ ഇന്‍റര്‍നെറ്റ്​ വേഗം ലഭ്യമാക്കുന്നതാണ്​ 5ജി സാ​ങ്കേതിക വിദ്യ. ടെലിമെഡിസിന്‍, ടെലി വദ്യാഭ്യാസം അടക്കം വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ്​ 5ജി സാ​ങ്കേതികത. രാജ്യത്ത് ചൈനീസ് സാങ്കേതിക വിദ്യ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യവും പുതിയ അനുമതി നൽകിയതിലൂടെ കേന്ദ്രത്തിനുണ്ട്.

Leave A Reply
error: Content is protected !!