കോവിഡ് ആശങ്ക പങ്കുവെച്ച് കനിഹ

കോവിഡ് ആശങ്ക പങ്കുവെച്ച് കനിഹ

കോവിഡ് വൻ നഷ്ടങ്ങൾ ആണ് ഉണ്ടാക്കുന്നത് . അപ്രതീക്ഷിതമായി പലരും ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാവുന്നു. കൊവിഡ് തന്റെ പ്രിയപ്പെട്ടവരിലേക്കും നുഴഞ്ഞുകയറിയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണെന്നാണ് നടി കനിഹ പറയുന്നത്. ഒന്നിച്ച് ജോലി ചെയ്തവരും ഒരുമിച്ച് പഠിച്ചവരും ഇനിയില്ല എന്ന സന്ദേശം കേട്ടാണ് ഇപ്പോള്‍ ഉണരുന്നത് എന്ന് കനിഹ കുറിക്കുന്നു.

കനിഹയുടെ കുറിപ്പ്

സത്യവും യാഥാര്‍ത്ഥ്യവും കഠിനമായി ബാധിക്കുന്നു.. കോവിഡ് ഒടുവില്‍ എനിക്കറിയാവുന്ന ആളുകളുടെ വലയത്തിലേക്ക് നുഴഞ്ഞുകയറി..
അത് ഇനി ഞാന്‍ പത്രങ്ങളില്‍ കാണുന്ന സംഖ്യകളല്ല..
സഹപ്രവര്‍ത്തകരുടെയും ഒപ്പം ഓര്‍മ്മകള്‍ പങ്കിട്ടവരുടെയും RIP സന്ദേശങ്ങള്‍ കേട്ടുണരുന്നു.സ്‌കൂളില്‍ ഒപ്പ പഠിച്ചവരുടെയും കോളജ് സഹപാഠിയുടെയുമൊക്കെ വിയോ?ഗം സുഹൃത്തുക്കളില്‍ നിന്നറിയുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു ..

ജീവിതം വളരെ പ്രവചനാതീതവും ഹ്രസ്വവുമാണ്. സ്വാര്‍ത്ഥത, അഭിമാനം, വേവലാതികള്‍, നിസ്സാരത ഇവയൊക്കെ കെട്ടിപിടിക്കുന്നത് എന്തിനെന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഒരു വികാരം പ്രകടിപ്പിക്കാത്തതിനോ, ഒരു നിമിഷം പങ്കിടാത്തതിനോ, ഒരു ഫോണ്‍ കോള്‍ മടക്കി നല്‍കാത്തതിനോ എനിക്ക് ഖേദിക്കണ്ട. ജീവിതം ചെറുതാണ് അതുകൊണ്ട് വിരോധം വച്ചുപുലര്‍ത്തരുത്.

നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് പറയുക ..
നിങ്ങള്‍ക്ക് തോന്നിയാല്‍ അവരെ കെട്ടിപ്പിടിക്കുക ..
നിങ്ങളുടെ കരിതല്‍ അവരെ അറിയിക്കാന്‍വിളിച്ച് ഒരു ഹലോ പറയുക ..
വളരെ വൈകുന്നതിന് മുമ്പ്!

 

Leave A Reply
error: Content is protected !!