സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തൽ

സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തൽ

സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തൽ.അഞ്ചുദിവസത്തിനിടെ 248 പേർ മരിച്ചു. എട്ടു ജില്ലകളിൽ ടിപിആർ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ.

ഈ ഘട്ടത്തിലാണ് ഒരാഴ്ച സമ്പൂർണ അടച്ചിടലിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നത്. ലോക്ഡൗൺ വേണമെന്ന് ആരോഗ്യവകുപ്പും ശുപാർശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുളള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.

Leave A Reply
error: Content is protected !!