കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് സിഎസ്‌ഐ സഭാ ദക്ഷിണകേരള മഹായിടവകയുടെ വൈദീക സമ്മേളനം

കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് സിഎസ്‌ഐ സഭാ ദക്ഷിണകേരള മഹായിടവകയുടെ വൈദീക സമ്മേളനം

കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് സിഎസ്‌ഐ സഭാ ദക്ഷിണകേരള മഹായിടവകയുടെ വൈദീക സമ്മേളനം.കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17വരെയാണ് ദക്ഷിണകേരള മഹായിടവകയിലെ 350ലധികം വൈദീകരുടെ വാർഷിക ധ്യാനവും സമ്മേളനവും നടന്നത്. മൂന്നാറിലെ ക്രൈസ്റ്റ് സിഎസ്‌ഐ ദേവാലയത്തിലായിരുന്നു സമ്മേളനം.

മൂന്നാറിൽ നടന്ന വൈദീക സമ്മേളനത്തിൽ പങ്കെടുത്ത മൂന്നുറുലധികം വൈദീകരിൽ 100ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു.മാസ്‌കോ മറ്റു മുഖാവരണങ്ങളോ ഇല്ലാതെയാണ് വൈദീകർ സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളന ശേഷം വൈദീകർ മടങ്ങിക്കഴിഞ്ഞ ശേഷമാണ് പലർക്കും രോഗലക്ഷണം തുടങ്ങിയത്. ഇതുവരെ 100ലേറെ പേരാണ് രോഗം ബാധിച്ചത്.

Leave A Reply
error: Content is protected !!