പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാർ അധികാരത്തില്‍ വരുന്നത് തുടര്‍ച്ചായായി മൂന്നാം തവണയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം ആണ് നേടിയത്. സത്യപ്രതിജ്ഞ രാജ്ഭവനില്‍ 10:45 നാണ്. മമത ബാനര്‍ജിക്ക് സത്യവാചകം ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ചൊല്ലിക്കൊടുക്കും. ലളിതമായാണ് ചടങ്ങുകള്‍ ആണ് കോവിഡ് പശ്ചാത്തലത്തില്‍ നടക്കുക. ഇതുവരെയും മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്നകാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായിട്ടില്ല. നാളെ മാത്രമേ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കൂ എന്നാണ് വിവരം.

Leave A Reply
error: Content is protected !!