5ജി പരീക്ഷണത്തിന്​ കേന്ദ്ര അനുമതി

5ജി പരീക്ഷണത്തിന്​ കേന്ദ്ര അനുമതി

ന്യൂഡൽഹി: 5ജി (അഞ്ചാം തലമുറ) പരീക്ഷണത്തിന്​ ടെലികോം മേഖലയിലെ നാലു കമ്പനികൾക്ക്​ കേന്ദ്രാനുമതി ലഭിച്ചു .
റിലയൻസ്​ ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, എം.ടി.എൻ.എൽ എന്നീ കമ്പനികളായിരിക്കും 5ജി പരീക്ഷണം തുടങ്ങുക. ചൈനീസ്​ സാ​ങ്കേതിക വിദ്യ ഒഴിവാക്കിയാണ് പരീക്ഷണം .

എറിക്​സൺ, നോക്കിയ, സാംസങ്​, സി ഡോട്ട്​ എന്നീ കമ്പനികളായിരിക്കും സാ​ങ്കേതികവിദ്യ നൽകുക. റിലയൻസ്​ സ്വന്തം സാ​ങ്കേതികത ഉപയോഗിക്കും.

നിലവിലെ 4 ജിയേക്കാൾ പത്തു മടങ്ങ്​ ഇൻറർനെറ്റ്​ വേഗം ലഭ്യമാക്കുന്നതാണ്​ 5ജി സാ​ങ്കേതിക വിദ്യ. ടെലിമെഡിസിൻ, ടെലി വദ്യാഭ്യാസം അടക്കം വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാണ്​ 5ജി സാ​ങ്കേതികത.

Leave A Reply
error: Content is protected !!