ബൈക്കിലെത്തിയ യുവാവ് പകൽ ജ്വല്ലറിയിൽ നിന്നു മാലയുമായി മുങ്ങി

ബൈക്കിലെത്തിയ യുവാവ് പകൽ ജ്വല്ലറിയിൽ നിന്നു മാലയുമായി മുങ്ങി

ബൈക്കിലെത്തിയ യുവാവ് പകൽ ജ്വല്ലറിയിൽ നിന്നു മാലയുമായി മുങ്ങി.ഇന്നലെ ഉച്ചയ്ക്ക് കടയിൽ എത്തിയ യുവാവ് ഒരു പവന്റെ മാല ആവശ്യപ്പെട്ടു. മാല കൊടുത്തപ്പോൾ കഴുത്തിലിട്ടു നോക്കുകയുണ്ടായി. പിന്നെ, ഇയാളുടെ സുഹൃത്ത് റോഡിന്റെ എതിർവശത്ത് സ്റ്റാർട്ട് ചെയ്തു നിർത്തിയ ബൈക്കിൽ കയറി രക്ഷപ്പെട്ടു.

മുല്ലയ്ക്കൽ അമ്മൻകോവിൽ സ്ട്രീറ്റിൽ ലാലിയുടെ ഉടമസ്ഥതയിലുളള ലാലി ജ്വല്ലറിയിൽ നിന്നാണ് മാല മോഷ്ട്ടിച്ചത്. സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ നോർത്ത് പൊലീസിനു കൈമാറി. ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു കാത്തു നിൽക്കുന്നതും രണ്ടാമൻ പെട്ടെന്ന് ബൈക്കിന്റെ പിന്നിൽ ഇരിക്കുന്നതും ബൈക്ക് പാഞ്ഞു പോകുന്നതുമായ വിഡിയോ ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!