ശക്തമായ നിയന്ത്രണങ്ങൾ പെരുന്നാൾ അവധി ദിവസങ്ങളിൽ തുടരുമെന്ന് യു.എ.ഇ

ശക്തമായ നിയന്ത്രണങ്ങൾ പെരുന്നാൾ അവധി ദിവസങ്ങളിൽ തുടരുമെന്ന് യു.എ.ഇ

ശക്തമായ നിയന്ത്രണങ്ങൾ പെരുന്നാൾ അവധി ദിവസങ്ങളിൽ തുടരുമെന്ന് യു.എ.ഇ അറിയിച്ചു. ജനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു.

റമദാനിൽ പള്ളികളിൽ നിയന്ത്രണ വിധേയമായി പ്രാർഥനക്ക് അനുമതി നൽകിയിരുന്നു. നിയന്ത്രണം പാലിക്കുന്നതിൽ എല്ലാ പള്ളികളും വിജയിക്കുകയും ചെയ്തു, കർശന നിയന്ത്രണമാണ് വൻകിട മാളുകൾ ഉൾപ്പെടെ പൊതു ഇടങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

ആളുകൾ ഒത്തുചേരാനുള്ള സാധ്യത പെരുന്നാൾ പ്രമാണിച്ച് അധികൃതർ കണക്കുകൂട്ടുന്നുണ്ട്. എന്നാൽ പെരുന്നാൾ ദിനങ്ങളിലും റമദാനിൽ നിഷ്കർശിച്ച അതേ വിലക്കുകൾ തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

Leave A Reply
error: Content is protected !!