കോവിഡ് മഹാമാരി: ഇന്ത്യക്ക് സഹായവുമായെത്തിയത് 14 രാജ്യങ്ങൾ

കോവിഡ് മഹാമാരി: ഇന്ത്യക്ക് സഹായവുമായെത്തിയത് 14 രാജ്യങ്ങൾ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ഇന്ത്യക്ക് നിരവധി രാജ്യങ്ങൾ ആണ് സഹായവുമായി എത്തിയത്. 14 രാജ്യങ്ങള്‍ ആണ് ഇന്ത്യക്ക് സഹായവുമായെത്തിയത്. ഏപ്രില്‍ 24 മുതല്‍ മെയ് രണ്ടുവരെ ലഭിച്ച സഹായമാണ് ഇത്. യുകെയാണ് ഇന്ത്യക്ക് ആദ്യമായി സഹായമെത്തിച്ചത് . 95 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 20 ബൈപാപ് മെഷീനുകള്‍, 20 വെന്റിലേറ്ററുകള്‍ എന്നിവയാണ് അവർ ഇൻഡ്യാൽ എത്തിച്ചത്.

പിന്നീട് 256 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്ക് സിങ്കപ്പൂര്‍ ഏപ്രില്‍ 28ന് എത്തിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് ആന്റ് വൈറല്‍ മരുന്നുകള്‍, കോവിഡ് വൈറസ് പരിശോധനയ്ക്കായുളള റാപ്പിഡ് കിറ്റുകള്‍, പള്‍സ് ഓക്‌സിമീറ്റര്‍, എന്‍95 മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്‌സ്, മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍, ബൈപാപ് മെഷീനുകള്‍,ബെഡ്‌സൈഡ് മോണിറ്ററുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്.

Leave A Reply
error: Content is protected !!