മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.വള്ളംകുളം പൂവപ്പുഴ കയ്യാലയ്ക്കകത്ത് സംഗീതിനെ (34) ആണ് ഇന്നലെ മൂന്നരയോടെ മണിലയാറ്റിലെ പൂവപ്പുഴ തടയണയ്ക്ക് സമീപം കാണാതായിരിക്കുന്നത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. സംഗീതിനു വേണ്ടി തിരുവല്ല അഗ്നിരക്ഷാസേന ഡിങ്കി ബോട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി തടയണയ്ക്ക് താഴെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Leave A Reply
error: Content is protected !!