ഹൈദരാബാദിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: മൃഗങ്ങള്‍ക്ക് ഇന്ത്യയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചു. സിംഹങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാറ്റിക്ക് സിംഹങ്ങള്‍ക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലാണ് .

സിംഹങ്ങളെ മയക്കിയാണ് സാംപിള്‍ ശേഖരിച്ചത്. . ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവർക്ക് പരിശോധന നടത്തിയത്. നല്ല രീതിയില്‍ സിംഹങ്ങള്‍ ചികില്‍സയോട് പ്രതികരിക്കുന്നുണ്ടെന്ന് മൃഗശാല ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗം പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ എന്ന് വിദഗ്ധ പരിശോധനയില്‍ മനസ്സിലാകുമെന്നാണ് വിലയിരുത്തുന്നത്. രോഗം ആന്തരിക അവയവങ്ങള്‍ക്ക് ബാധിച്ചിട്ടുണ്ടോയെന്നറിയാന്‍ സി.ടി സ്‌കാന്‍ പരിശോധനയും നടത്തും.

Leave A Reply
error: Content is protected !!