ബ്രസീലിൽ കൗമാരക്കാരൻ ഡേകെയറിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളെയും രണ്ട് സ്റ്റാഫുകളും കൊല്ലപ്പെട്ടു

ബ്രസീലിൽ കൗമാരക്കാരൻ ഡേകെയറിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളെയും രണ്ട് സ്റ്റാഫുകളും കൊല്ലപ്പെട്ടു

ബ്രസീൽ: ബ്രസീലിലെ ഒരു ഡേകെയർ സെന്ററിൽ ചൊവ്വാഴ്ച സമുറായി ശൈലിയിലുള്ള വാളുപയോഗിച്ച് 18 വയസുകാരൻ മൂന്ന് കുട്ടികളെയും രണ്ട് സ്റ്റാഫുകളെയും കൊലപ്പെടുത്തി. സാന്താ കാതറിന സംസ്ഥാനത്തെ പതിനായിരം പേരുടെ പട്ടണമായ സൗ​​ദാദെസിലാണ് ആക്രമണം നടന്നത്. അക്രമം നടത്തിയ ശേഷം അക്രമി, സ്വയം കഴുത്തറുത്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമണത്തിന്റെ ഉദ്ദേശ്യം എന്നതാണെന്ന് അറിയില്ലെന്നും ആക്രമണകാരിക്ക് ക്രിമിനൽ രേഖകളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു. കുട്ടികളുടെ പ്രായം എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. . ആറുമാസം മുതൽ രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഈ കേന്ദ്രമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave A Reply
error: Content is protected !!