ബംഗളൂരുവിൽ സോനു സൂദിന്റെ സംഘം രക്ഷിച്ചത് 22 ജീവന്‍

ബംഗളൂരുവിൽ സോനു സൂദിന്റെ സംഘം രക്ഷിച്ചത് 22 ജീവന്‍

ബംഗളൂരു: കോവിഡ് മഹാമാരിയിൽ ആദ്യം മുതൽ ജനങ്ങളെ സഹായിക്കാനായി കർമ്മരംഗത്താണ് ബോളിവുഡ് നടൻ സോനു സൂദും സംഘവും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആവശ്യക്കാർക്ക സഹായമെത്തിക്കുന്ന സംഘം തിങ്കളാഴ്ച അർധരാത്രി ബംഗളൂരുവിലെ എആർഎകെ ആശുപത്രിയിൽ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത് 20-22 പേരുടെ ജീവനാണ്.

സംഭവമിങ്ങനെ; എആർഎകെ ആശുപത്രിയിലെ ഓക്‌സിജൻ ക്ഷാമത്തെ കുറിച്ച് യെലഹങ്ക ഓൾഡ് ടൗൺ ഇൻസ്‌പെക്ടർ എംആർ സത്യനാരായണൻ, സോനു സൂദ് ചാരിറ്റി ഫൗണ്ടേഷൻ അംഗം ഹഷ്മത് റാണയെ വിളിക്കുന്നത് അർധരാത്രിയാണ്.

അപ്പോഴേക്കും ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രണ്ടു പേരുടെ ജീവൻ നഷ്ടമായിരുന്നു. ടീം വേഗത്തിൽ ഒരു സിലിണ്ടർ സംഘടിപ്പിച്ച് ആശുപത്രിയിലെത്തി.

Leave A Reply
error: Content is protected !!