അഞ്ച് കപ്പലുകൾ സ്പാനിഷ് തുറമുഖങ്ങത്ത് ക്വാറന്റൈനിൽ പ്രവേശിച്ചു

അഞ്ച് കപ്പലുകൾ സ്പാനിഷ് തുറമുഖങ്ങത്ത് ക്വാറന്റൈനിൽ പ്രവേശിച്ചു

കൊറോണ വൈറസിന് 26 ക്രൂ അംഗങ്ങൾ പോസിറ്റീവ് ആയതിനെ തുടർന്ന് നിരവധി വലിയ കപ്പലുകൾ ചൊവ്വാഴ്ച സ്പാനിഷ് തുറമുഖങ്ങളിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇവരിൽ ചിലരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദ്യത്തെ കണ്ടെയ്നർ കപ്പൽ കഴിഞ്ഞ ആഴ്ച ഗലീഷ്യയിലെ വിഗോ തുറമുഖത്ത് എത്തി. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് യാത്ര താൽക്കാലികമായി നിർത്തേണ്ടിവന്നു.കൂടാതെ കപ്പലിലെ രണ്ട്പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബാക്കി ജോലിക്കാർക്ക് തുറമുഖത്ത് ക്വാറന്റൈൻ ഏർപ്പെടുത്തി. ഒടുവിൽ 52 ഉം 38 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെ ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22 ക്രൂ അംഗങ്ങളിൽ ഏഴ് പേർ പോസിറ്റീവ് സ്ഥിരീകരിച്ചു. ശനിയാഴ്ച രണ്ട് കണ്ടെയ്നർ കപ്പലുകളും വലൻസിയയിൽ എത്തി, 13 ക്രൂ അംഗങ്ങൾ വൈറസിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതുപോലെ ന്ച കപ്പലുകൾ ആണ് കടലിൽ ക്വാറന്റൈനിൽ കിടക്കുന്നത്.

Leave A Reply
error: Content is protected !!