ദീപികയ്ക്കും കോവിഡ്

ദീപികയ്ക്കും കോവിഡ്

ബോളിവുഡ് താരം ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദീപികയുടെ പിതാവും ബാഡ്മിന്‍റണ്‍ താരവുമായ പ്രകാശ് പദുകോണിനെ കോവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇതിനു തൊട്ടു പിന്നാലെയാണ് ദീപികയും കോവിഡ് പോസിറ്റീവായത്.

ദീപികയുടെ അമ്മ ഉജലയ്ക്കും സഹോദരി അനിഷയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. പത്തു ദിവസങ്ങൾക്ക് മുമ്പാണ് പ്രകാശ് പദുകോണിനും ഭാര്യയ്ക്കും മകൾ അനിഷയ്ക്കും രോഗലക്ഷണങ്ങൾ കാണിച്ചു തുങ്ങിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കടുത്ത പനി കാരണമാണ് പ്രകാശ് പദുകോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ദീപികയുടെ അമ്മയും സഹോദരിയും വീട്ടിൽ ഐസൊലേഷനിലാണ്.

Leave A Reply
error: Content is protected !!