കോവിഡിൽ ആശ്വാസമായി അമൃതാനന്ദമയീ മഠം

കോവിഡിൽ ആശ്വാസമായി അമൃതാനന്ദമയീ മഠം

മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അമൃത യുവധർമ്മ ധാരയുടെ (അയുദ്ധ്) കൊവിഡ് സപ്പോർട്ട് ഡെസ്‌ക് പ്രവർത്തനം തുടങ്ങി.സ്വാമി ജ്ഞാനാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്‌തു.ഇരുന്നൂറിലധികം അയുദ്ധ് സന്നദ്ധസേവകരാണ് ഡെസ്‌കിന്റെ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്.പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി അയുദ്ധ് സമാന ഹെൽപ്പ് ഡെസ്‌ക് ഒരുക്കിയിരുന്നു.

വാക്‌സിൻ രജിസ്‌ട്രേഷൻ, രോഗപ്രതിരോധ, ചികിത്സാമാർഗങ്ങൾ തുടങ്ങി കൊവിഡ് സംബന്ധമായ മാർഗനിർദേശങ്ങൾക്കായി ജനങ്ങൾക്ക് അമൃത യുവധർമ്മധാരയുടെ കൊവിഡ് സപ്പോർട്ട് ഡെസ്‌കിലേക്ക് രാവിലെ ആറുമുതൽ രാത്രി പത്തുവരെ വിളിക്കാം.

Leave A Reply
error: Content is protected !!