മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. മുല്ലപ്പള്ളി രാജിവച്ചില്ലെങ്കില്‍ ഇന്ദിരാ ഭവനു മുമ്പിൽ ധര്‍ണയിരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒരുങ്ങുന്നുവെന്നാണ് സൂചന.

വിശദീകരണവുമൊക്കെ നടത്തി പിടിച്ചുനില്‍ക്കാനുള്ള തന്ത്രമാണ് മുല്ലപ്പള്ളി പയറ്റുന്നത്.
നിര്‍വ്വാഹക സമിതി യോഗത്തില്‍ അനാരോഗ്യം മൂലം വീട്ടില്‍ വിശ്രമിക്കുന്ന പഴയ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച്‌ തനിക്കുവേണ്ടി സംസാരിപ്പിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. നിര്‍വ്വാഹക സമിതിക്കു മുമ്പ് രാജി ഒഴിവാക്കാന്‍ മുല്ലപ്പള്ളി ഡെല്‍ഹിയിലുള്ള ചില നേതാക്കളുടെ പിന്തുണ തേടിയെങ്കിലും അവരും കൈയ്യൊഴിഞ്ഞു.മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 9 വരെ മുല്ലപ്പള്ളി എവിടെയായിരുന്നെന്നെ ചോദ്യവും സഹഭാരവാഹികള്‍ ഉയര്‍ത്തുന്നു. 30 ന് ഓഫീസില്‍നിന്നു പോയ പ്രസിഡന്‍റ് തിരികെയെത്തുന്നത് 9 -നാണ്.

Leave A Reply
error: Content is protected !!