ബിജെപി വോട്ട് ആരാ കട്ടത് ? കേരളത്തിന് വേണ്ടാത്ത ബിജെപി ഉത്തരേന്ത്യയിലേക്ക് വണ്ടി കേറുന്നതാ നല്ലത്

ബിജെപി വോട്ട് ആരാ കട്ടത് ? കേരളത്തിന് വേണ്ടാത്ത ബിജെപി ഉത്തരേന്ത്യയിലേക്ക് വണ്ടി കേറുന്നതാ നല്ലത്

എനിക്കൊരു സംശയം ഈ ബിജെപി യുടെ വോട്ട് ആരാ കട്ടത് ? ആ കള്ളനാരാ ? എന്തായാലും ഇത് കുറച്ചു കഷ്ടമാ , എന്ത് മാത്രം കഷ്ടപ്പെട്ട് ഉണ്ടാക്കിയ വോട്ടാ , അതിനായി ലക്ഷങ്ങളും കോടികളും വരെ ചിലവാക്കിയതാണ് . ഹെലികോപ്റ്റർ വരെ വാടകയ്ക്ക് എടുത്തു . പക്ഷെ പെട്ടി പൊട്ടിച്ചപ്പോൾ വോട്ടുകൾ കാണാനില്ല .

കഴിഞ്ഞ നിയമസഭാ -ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടില്‍ ഇത്തവണ കുറഞ്ഞത്‌ ഒന്നും രണ്ടുമല്ല നാലു ശതമാനമാണ് . ഇതിൽ കോമഡി ഇതൊന്നുമല്ല ഇവരുടെ “കാണാതായ” വോട്ടുകളുടെ പേരില്‍ യു.ഡി.എഫും എല്‍.ഡി.എഫും എന്തിനാ ഈ വാക്‌പോര്‌ നടത്തുന്നെ . അതാണ് എനിക്ക് മനസ്സിലാകാത്തത് .

കോണ്‍ഗ്രസ്‌ മുക്‌തഭാരതമെന്ന അമിത്‌ഷായുടെ സ്വപ്‌നം പുവണിയിക്കുന്നതിനു ബി.ജെ.പി.യുടെ വോട്ടുകള്‍ ഇടതുമുന്നണിക്ക്‌ അനുകൂലമായി കൊടുത്തതാണ്‌ എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കിയതെന്ന വാദവുമായി കോണ്‍ഗ്രസ്‌ നേതൃത്വം രംഗത്തുവന്നു.

എന്നാല്‍, യു.ഡി.എഫിനാണു ബി.ജെ.പി. വോട്ട്‌ മറിച്ചു നല്‍കിയതെന്നാണു സി.പി.എം. നിലപാട്‌. 2000 മുതല്‍ ഓരോ തെരഞ്ഞെടുപ്പുകളിലും ശരാശരി രണ്ടു ശതമാനം വോട്ട്‌ പടിപടിയായി ഉയര്‍ത്തി വന്നിരുന്ന ബി.ജെ.പി. യുടെ നാല് ശതമാനമാണ് ഇത്തവണ മോഷണം പോയത്‌.

കഴിഞ്ഞ തവണ നേമത്ത്‌ തുറന്ന അക്കൗണ്ടും പൂട്ടിയതോടെ കേരളത്തില്‍ “സംപൂജ്യ”രായി മാറി.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത്‌ 15.53 ശതമാനമാണ്‌. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 15.56 ശതമാനം നേടി. കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിനെക്കാള്‍ 6,975 വോട്ടുകള്‍ കുറഞ്ഞാണു കെ. സുരേന്ദ്രന്‍ ഇപ്പോൾ മൂന്നാമതെത്തിയത്‌.

വോട്ടിലെ കുറവ്‌ എങ്ങനെ ദേശീയ നേതൃത്വത്തോട്‌ വിശദീകരിക്കുമെന്ന ആശങ്കയിലാണു ബി.ജെ.പി. സംസ്‌ഥാന നേതൃത്വം. എന്തായാലും അമിത് ഷായുടെ ആഗ്രഹം സാധിച്ചു കൊടുത്തു . കോണ്‍ഗ്രസ്‌ മുക്‌തഭാരതമെന്നതിന് പകരം ബിജെപി മുക്ത കേരളമായിപ്പോയെന്നു മാത്രം .

എന്നാല്‍ 99 സീറ്റ്‌ നേടി ഇടതുമുന്നണി ഗംഭീര വിജയം നേടിയപ്പോഴും സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുളള വോട്ടിങ്‌ വിത്യാസം 0.26 ശതമാനം മാത്രമാണെന്നതാണു കോണ്‍ഗ്രസ്‌ നേതാക്കളുടെ പിടിവള്ളി.

സി.പി.എമ്മിന്‌ 25.38 ശതമാനം വോട്ട്‌ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്‌ ലഭിച്ചത്‌ 25.12 ശതമാനമാണ്‌. എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐ. 7.58 ശതമാനം ശതമാനം വോട്ട്‌ നേടിയപ്പോള്‍ യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിന്റെ വോട്ട്‌ ശതമാനം 8.27 ശതമാനമാണ്‌.

ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇവിടുത്തെ ബിജെപി നേതാക്കൾ അങ്ങ് വടക്കേന്ത്യയിലേക്ക് വണ്ടി കേറുന്നതാ നല്ലത് . അതെങ്ങനാ ഇപ്പോൾ ട്രെയിനും ഇല്ലല്ലോ ? വിഷമിക്കേണ്ടാ യോഗിയോടൊ അമിത് ഷായോടോ പറഞ്ഞു പ്രത്യേകം വണ്ടി ഒരെണ്ണം ഇങ്ങോട്ട് വിടീക്കുന്നതാ നല്ലത് .

എൽ ഡി എഫും സിപിഎം ഉം ഉള്ളടത്തോളം നിങ്ങൾക്ക് ഇവിടെ രക്ഷയില്ല . നിങ്ങളുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞു പൂട്ടിച്ചില്ലേ ?

പറഞ്ഞുകൊണ്ട് തന്നെയല്ലേ പൂട്ടിച്ചത് . അന്ന് പൂട്ടിക്കുമെന്ന് പറഞ്ഞപ്പോൾ കെ സുരേന്ദ്രൻ ചോദിച്ചത് എന്താ പിണറായി വിജയൻറെ കയ്യിലാണോ അക്കൗണ്ട് എന്ന് അത് കേരള ജനത മറന്നിട്ടില്ല . ആ ധികാരത്തിന് കിട്ടിയ മറുപടിയാണ് നേമത്തെ പരാജയം .

മാത്രമല്ല അതിന്റെ പരിണിത ഫലമാണ് സംസ്ഥാനത്തൊട്ടാകെ കിട്ടിയ എട്ടിന്റെ പണിയും . കെ സുരേന്ദ്രന്റെ ധിക്കാരവും ജാഡയുമൊന്നും കേരള ജനത അംഗീകരിക്കില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ ? കഴിഞ്ഞ പാർലമെന്റ് ,പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പും വിലയിരുത്തിയാൽ മതി അത് മനസ്സിലാകും .

എന്ന് സുരേന്ദ്രൻ പ്രസിഡന്റായി ചുമതല ഏറ്റെടുത്തോ അന്ന് തുടങ്ങിയതാ ഇവിടുത്തെ ബിജെപിയുടെ പതനം .അത് ദേശീയ നേതൃത്വത്തിന് മനസ്സിലായി തുടങ്ങി . മാത്രമല്ല ഏറ്റവും കൂടുതൽ ഗ്രൂപ്പ് പോരും സുരേന്ദ്രന്റെ കാലത്താണ് തുടങ്ങിയത് .

ഇനിയെങ്കിലും ബിജെപി ക്ക് അൽപ്പമെങ്കിലും രക്ഷ വേണമെങ്കിൽ അടിമുടി ഉടച്ചു വാർക്കണം .

Leave A Reply
error: Content is protected !!