തിരഞ്ഞെടുപ്പില്‍ സി.പി.എം നേടിയത് സംസ്ഥാന വിജയമെന്ന് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍

തിരഞ്ഞെടുപ്പില്‍ സി.പി.എം നേടിയത് സംസ്ഥാന വിജയമെന്ന് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍

തിരഞ്ഞെടുപ്പില്‍ സി.പി.എം നേടിയത് സംസ്ഥാന വിജയമെന്ന് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. തുടര്‍ഭരണത്തിനെ തടയാന്‍ വിമോചന സമരശക്തികള്‍ ശ്രമിച്ചെന്നും വിജയരാഘവന്‍ പറഞ്ഞു. ‘യു ഡി എഫ് കടുത്ത നിരാശയിലേക്കാണ് തെന്നി വീണിരിക്കുന്നത്. വലിയ തകര്‍ച്ച യു ഡി എഫ് അഭിമുഖീകരിക്കാന്‍ പോവുകയാണ്. പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിട്ടുളള എല്ലാ കാഴ്ചപ്പാടുകളും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും’ . സി പി എമ്മും എല്‍ ഡി എഫും സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘ദേശീയ തലത്തില്‍ തന്നെ ബി ജെ പിയ്ക്ക് എതിരെ രാഷ്ട്രീയ ബദല്‍ രൂപപ്പെടേണ്ടതുണ്ട്. അതിന് എല്‍ ഡി എഫ് ശക്തിപകരും. വലിയ പോരാട്ടങ്ങള്‍ രാജ്യത്ത് നടത്താന്‍ ഇന്ത്യയിലെ പൊതുജനതയ്ക്ക് എല്‍ ഡി എഫിന്റെ വിജയം ആത്മവിശ്വാസം നല്‍കും. ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചു’.

Leave A Reply
error: Content is protected !!