ഇന്ത്യ, യുകെ വെർച്വൽ ഉച്ചകോടിയിൽ യുദ്ധവിമാനങ്ങളും സങ്കീർണ്ണമായ ആയുധങ്ങളും വികസിപ്പിക്കുന്നതിന് തീരുമാനമായി

 ഇന്ത്യ, യുകെ വെർച്വൽ ഉച്ചകോടിയിൽ യുദ്ധവിമാനങ്ങളും സങ്കീർണ്ണമായ ആയുധങ്ങളും വികസിപ്പിക്കുന്നതിന് തീരുമാനമായി

യുദ്ധവിമാനങ്ങളും സങ്കീർണ്ണമായ ആയുധങ്ങളും വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹകരണം ഉൾപ്പെടെ ഉഭയകക്ഷി പ്രതിരോധ സഹകരണം വിപുലീകരിക്കുമെന്ന് ഇന്ത്യയും യുകെയും ചൊവ്വാഴ്ച നടന്ന വെർച്വൽ ഉച്ചകോടിയിൽ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ് ജോൺസണും തമ്മിലുള്ള വെർച്വൽ ഉച്ചകോടിയിൽ ആണ് ഇതിന് തീരുമാനമായത്.

ആഗോള-നിരോധിത തീവ്രവാദികൾക്കും ഭീകരവാദ സ്ഥാപനങ്ങൾക്കുമെതിരെ നിർണായകവും ഏകീകൃതവുമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള സഹകരണം ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തുമെന്ന് ഉച്ചകോടിയിൽ തീരുമാനിച്ചു.

Leave A Reply
error: Content is protected !!