തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി അധികം പിടിച്ചത് 15,709 വോട്ടുകള്‍

തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി അധികം പിടിച്ചത് 15,709 വോട്ടുകള്‍

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പറയത്തക്ക നേട്ടങ്ങളൊന്നും എന്‍.ഡി.എയ്ക്ക് അവകാശപ്പെടാനില്ലെങ്കിലും അവര്‍ക്ക് ആശ്വാസം ആവുകയാണ് തൃശൂര്‍ മണ്ഡലം. അതില്‍ പകുതിയില്‍ കൂടുതല്‍ വോട്ടും ലഭിച്ചിരിക്കുന്നത് തൃശൂര്‍ മണ്ഡലത്തില്‍ നിന്നാണ്. സുരേഷ് ​ഗോപി ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ 15,709 വോട്ടുകളാണ് അധികം നേടിയത്.

വോട്ടുനില വര്‍ദ്ധിപ്പിച്ച അഞ്ചു മണ്ഡലങ്ങളില്‍ നിന്നും 24,485 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് അധികം ലഭിച്ചത്. ഒല്ലൂരില്‍ 4601, ഇരിങ്ങാലക്കുടയില്‍ 3909, ചേലക്കരയില്‍ 200, നാട്ടികയില്‍ 66 എന്നിങ്ങനെയാണ് വോട്ടുവിഹിതം കൂടിയ മറ്റു മണ്ഡലങ്ങളിലെ കണക്കുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൊത്തം വോട്ടു വിഹിതത്തില്‍ 37,654 വോട്ടിന്റെ കുറവാണ് ഇത്തവണ എന്‍.ഡി.എയ്ക്ക് ഇണ്ടായത്. മുന്നണിക്ക് വോട്ടു ചോര്‍ന്ന മണ്ഡലങ്ങളിലെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് വിജയം ഉറപ്പിച്ചിറങ്ങിയ എന്‍.ഡി.എയ്ക്ക് അവിടെയും അടിപതറുന്ന കാഴ്ചയാണ് ഫലപ്രഖ്യാപന ദിവസം കാണാനായത്. ഒരേ ഒരു സിറ്റിം​ഗ് സീറ്റായ നേമവും അവര്‍ക്ക് നഷ്ടപ്പെട്ടു.

Leave A Reply
error: Content is protected !!