യാത്രക്കാരില്ലാതായതോടെ പത്തു ദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി

യാത്രക്കാരില്ലാതായതോടെ പത്തു ദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി

യാത്രക്കാരില്ലാതായതോടെ പത്തു ദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരുംദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കും.ലോക്ഡൗണിന് സമാനമായ സാഹചര്യമായതിനാൽ രാത്രി ഒമ്പതിനുശേഷം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് യാത്രാസൗകര്യമില്ലാത്തത് ആളുകൾ കുറയാനുള്ള കാരണങ്ങളിലൊന്നാണ്.

കഴിഞ്ഞയാഴ്ച ബെംഗളൂരുവിലേക്കുള്ള കൊച്ചുവേളി-ബാനസ്‌വാടിയും എറണാകുളം-ബാനസ്‌വാടിയും നിർത്തിയിരുന്നു. അനിശ്ചിതമായാണ് ഈ തീവണ്ടികൾ റദ്ദാക്കിയത്. തിങ്കളാഴ്ചയോടെ ദക്ഷിണ-പശ്ചിമ റെയിൽവേ, യശ്വന്ത്പൂർ-കണ്ണൂർ തീവണ്ടി റദ്ദാക്കി. എന്നുവരെയാണ് റദ്ദാക്കലെന്ന് പറഞ്ഞിട്ടില്ല. ഇതോടെ മലബാറിൽ നിന്നും ബെംഗളൂരു ഭാഗത്തേക്ക് വണ്ടികളില്ലാതായി. ഇതിന് പിന്നാലെയാണ്‌ ദക്ഷിണറെയിൽവേ 12 തീവണ്ടികൾ ഒറ്റയടിക്ക് റദ്ദാക്കിയത്.

Leave A Reply
error: Content is protected !!