വെസ്റ്റ് ഡെൽഹി നഴ്സിംഗ് ഹോമിൽ തീ പിടിത്തം : ആളപായമില്ല

വെസ്റ്റ് ഡെൽഹി നഴ്സിംഗ് ഹോമിൽ തീ പിടിത്തം : ആളപായമില്ല

ന്യൂഡൽഹി: പടിഞ്ഞാറൻ ദില്ലിയിലെ വികാസ്പുരിയിലെ ഒരു നഴ്സിംഗ് ഹോമിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെ തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു.എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റ് യുകെ നഴ്സിംഗ് ഹോമിൽ എത്തുകയും 17 കോവിഡ് രോഗികളടക്കം 26 രോഗികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

ജനാലകൾ തകർത്ത് അഗ്നിശമന സേനാംഗങ്ങൾ നഴ്സിംഗ് ഹോമിലേക്ക് പ്രവേശിക്കുകയും എല്ലാവരെയും രക്ഷിക്കുകയും ആയിരുന്നു. ഒന്നാം നിലയിലെ ഒരു സ്റ്റോർ റൂമിലെ ഷോർട്ട് സർക്യൂട്ട് കാരണം ഉണ്ടായ തീപിടിത്തം ആണ് സംഭവത്തിന് കാരണം.

Leave A Reply
error: Content is protected !!