ബൗളിംഗിലേക്ക് മടങ്ങിയെത്തി മഹമ്മുദുള്ള റിയാദ്

ബൗളിംഗിലേക്ക് മടങ്ങിയെത്തി മഹമ്മുദുള്ള റിയാദ്

ടെസ്റ്റ് ടീമിലേക്ക് തന്റെ മടങ്ങി വരവിനായി ബംഗ്ലാദേശ് താരം മഹമ്മുദുള്ള റിയാദ് വീണ്ടും ബൗളിംഗ് പുനരാരംഭിച്ചതായി വാര്‍ത്ത. ദേശീയ ടീമിനൊപ്പം താരം നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരം തിരികെ ടെസ്റ്റ് ടീമിലേക്കുള്ള മോഹങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുവാന്‍ തുടങ്ങിയത്.

കരിയറില്‍ ബൗളര്‍ ആയാണ് മഹമ്മുദുള്ള തുടക്കം കുറിച്ചത്. പിന്നീട് താരത്തെ സനത് ജയസൂര്യ, ഷൊയ്ബ് മാലിക്ക്, സ്റ്റീവ് സ്മിത്ത് എന്നിവരെ പോലെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധയും പാര്‍ട്ട് ടൈം ബൗളിംഗ് ദൗത്യത്തിലേക്കും പോയി. പിന്നീട് താരം സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ എന്ന തരത്തിലേക്ക് മാറുകയായിരുന്നു.

2009ല്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറ്റം നടത്തിയ മഹമ്മുദുള്ളയോട് 2020 ഫെബ്രുവരിയില്‍ മാനേജ്മെന്റ് തന്നെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ആവശ്യപ്പെട്ടത്.

Leave A Reply
error: Content is protected !!