കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ

കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ

കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ഐസിഎംആർ. ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പരിശോധനയില്ല. മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. റാറ്റ്,ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല. ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈൽ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിർദേശമുണ്ട്.

അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയില്‍ നേരിയ കുറവ്. ദില്ലി, ഗുജറാത്ത്, ഉത്തപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രോഗബാധ നിരക്കില്‍ നേരിയ കുറവുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം അതിതീവ്രമാണ്. ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും പല സംസ്ഥാനങ്ങളില്‍ നിന്ന് പരാതികളുയരുന്നുണ്ട്.

Leave A Reply
error: Content is protected !!