ഹാവി മാർട്ടിനെസ് ബയേൺ വിടുന്നു

ഹാവി മാർട്ടിനെസ് ബയേൺ വിടുന്നു

അവസാന ഒമ്പതു വർഷമായി ബയേണൊപ്പം ഉണ്ടായിരുന്ന സൂപ്പർ താരം ഹാവി മാർട്ടിനെസ് ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടും എന്ന് ക്ലബ് അറിയിച്ചു.2012ൽ ആയിരുന്നു അത്ലറ്റിക് ബിൽബാവോയിൽ നിന്ന് ഹാവി മാർട്ടിനെസ് ജർമ്മനിയിലേക്ക് എത്തിയത്. 2013ലെ ബയേണിന്റെ ട്രെബിൾ മുതൽ കിരീടങ്ങൾ വാരിക്കൂട്ടാൻ മാർട്ടിനെസിനായി.

ഈ സീസണിലും ബയേൺ ബുണ്ടസ് ലീഗ നേടുക ആണെങ്കിൽ 9 സീസണിൽ 9 ലീഗ് കിരീടം എന്ന റെക്കോർഡുമായി ക്ലബ് വിടാൻ താരത്തിനാകും. ഇതുൾപ്പെടെ 23 കിരീടങ്ങൾ താരം ഇതുവരെ ബയേണിനൊപ്പം നേടി. ജർമ്മനി വിട്ട് സ്പെയിനിലേക്ക് മടങ്ങാൻ ആണ് 32കാരനായ താരം ശ്രമിക്കുന്നത്.

Leave A Reply
error: Content is protected !!