യുപിയിൽ സമൂഹ അടുക്കള ആരംഭിക്കാൻ നിർദേശം നൽകി യോഗി ആദിത്യനാഥ്

യുപിയിൽ സമൂഹ അടുക്കള ആരംഭിക്കാൻ നിർദേശം നൽകി യോഗി ആദിത്യനാഥ്

യുപിയിൽ സമൂഹ അടുക്കള ആരംഭിക്കാൻ നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കൊറോണ വൈറസ് വ്യാപനം പടരാതിരിക്കാൻ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്റെ നിർദേശം.

സംസ്ഥാനത്തെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങൾക്കായി കാർഷിക വികസന ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി . സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് യോഗി സർക്കാരിന്റെ തീരുമാനം. മാസങ്ങളോളം ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനും യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു .

Leave A Reply
error: Content is protected !!