തമിഴ്‌നാട്ടില്‍ 21,228 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട്ടില്‍ 21,228 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,228 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 19,112 പേര്‍ രോഗമുക്തി നേടുകയും 144 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. 12,49,292 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 11,09,450 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 1,25,230 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 14,612 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.

അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് അര്‍ഹമായ മുഴുവന്‍ മെഡിക്കല്‍ ഓക്‌സിജനും അടിയന്തരമായി നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണിത്.എന്തുതന്നെ ആയാലും ഡല്‍ഹിക്ക് മെഡിക്കല്‍ ഓക്‌സിജന്റെ മുഴുവന്‍ വിഹിതവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!