ലാൻഡ് ഫോൺ തകരാർ, മിനിട്ടുകൾക്കുള്ളിൽ പരാതി പരിഹരിച്ച് ബി.എസ്.എൻ.എൽ.

ലാൻഡ് ഫോൺ തകരാർ, മിനിട്ടുകൾക്കുള്ളിൽ പരാതി പരിഹരിച്ച് ബി.എസ്.എൻ.എൽ.

എടത്വ:തകരാറിലായ ബി.എസ്.എൻ.എൽ ലാൻഡ് ഫോണിനെ സംബന്ധിച്ച പരാതി മിനിട്ടുകൾക്കുള്ളിൽ പരിഹരിച്ച ബി.എസ്.എൻ.എൽ.ജീവനക്കാർക്ക് നന്ദി അറിയിച്ച് ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സൗഹൃദ വേദി ചെയർമാനും കൂടിയായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ എടത്വ എക്സേഞ്ചിൻ്റെ കീഴിലുള്ള ലാൻഡ് ഫോൺ ആണ് കഴിഞ്ഞ ദിവസം കേടായത്. ഫേസ്ബുക്ക് പൂർണ്ണ രൂപം ഇങ്ങനെ .

“ബി.എസ്.എൻ.എൽ ജീവനക്കാരെ അഭിനന്ദിച്ചില്ലെങ്കിൽ അത് നന്ദിക്കേട് ആയിരിക്കും..

ഇന്ന് ഉച്ചയ്ക്ക് 1 മണിയോട് കൂടി സഖാവ് സുരേഷ് പരുത്തിക്കൽ എന്നെ മൊബൈൽ ഫോണിലക്ക് ശ്രമിച്ചിട്ടും നെറ്റ് വർക്ക് തടസ്സം മൂലം ബന്ധപെടുവാൻ സാധിച്ചില്ല. ലാൻഡ് ഫോണിലേക്ക് പല തവണ വിളിച്ചു… ഒടുവിൽ അദ്ദേഹം വീടിൻ്റെ മുൻ ഭാഗത്ത് എത്തി വിളിച്ചപ്പോൾ ആണ് ലാൻഡ് ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായത്.

ഇന്നലെ ഉണ്ടായ ശക്തമായ ഇടിയിലും മഴയിലും തകരാർ സംഭവിച്ചതാകാം എന്നുള്ള സംശയത്തോടെ എടത്വ ജെ.ടി.ഒ യ്ക്ക് വാട്ട്സ്ആപ്പിൽ ഒരു സന്ദേശം അയച്ചു…..2 മണിയോട് കൂടി ലാൻ്റ്ഫോൺ ശബ്ദിച്ചു… ”സാറേ ,ഫോൺ ശരിയാക്കിയിട്ടുണ്ട് ” എന്ന് അങ്ങേ തലയ്ക്കൽ നിന്നും ജീവനക്കാരൻ വിളിച്ചു പറഞ്ഞപ്പോൾ സംതൃപ്തി തോന്നി…..

നന്ദി ബി.എസ്.എൻ.എൽ…
2018ലെ പ്രളയത്തിൽ ഞങ്ങൾക്ക് തുണ ബി.എസ്.എൻ.എൽ മാത്രം ആയിരുന്നു

Leave A Reply
error: Content is protected !!