കുവൈത്തിൽ മരുന്നുകൾ കുറിപ്പടിയില്ലാതെ ഉപയോഗിച്ചാൽ തടവ്

കുവൈത്തിൽ മരുന്നുകൾ കുറിപ്പടിയില്ലാതെ ഉപയോഗിച്ചാൽ തടവ്

കുവൈത്തിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്നവർ 5 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം. നിരോധിക്കപ്പെട്ട ഈ മരുന്നുകൾ വിൽ‌പന നടത്തുന്നവർക്ക് 10 വർഷം വരെ തടവ് ഉണ്ടാകും.വേദന സംഹാരി എന്ന പേരിൽ ഈ മരുന്നുകൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരെ ഗുരുതര രോഗങ്ങളിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞരമ്പ്, മസിൽ വേദനയ്ക്കാണ് സാധാരണഗതിയിൽ ഈ മരുന്നുകൾ ഉപയോഗിച്ചുവരുന്നത്.

അതേസമയം ലഹരിമരുന്ന് കടത്തുകാർ അവസരം പ്രയോജനപ്പെടുത്തി അവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ‌പെട്ടിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ലഹരി വിരുദ്ധ വകുപ്പ് ആക്ടിങ് ഡയറക്ടർ മുഹമ്മ ഖബസാദ് പറഞ്ഞു. ഒരുവർഷം നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനം.

Leave A Reply
error: Content is protected !!