കര്‍ണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കര്‍ണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,631 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. 24,714 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 292 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 16,90,934 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 16,538 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. 4,64,363 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 12,10,013 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,82,833 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 34,47,133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.3,449 പേര്‍ കോവിഡ് മൂലം ജീവന്‍ വെടിഞ്ഞപ്പോള്‍, 3,20,289 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി.ഇതുവരെ 2,22,408 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 1,66,13,292 പേര്‍ കോവിഡ് മുക്തരാകുകയും ചെയ്തു.

Leave A Reply
error: Content is protected !!