ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയർ പാരോഡോൻടാക്സ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു

ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയർ പാരോഡോൻടാക്സ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു

കൺസ്യൂമർ ഹെൽത്ത്കെയർ രംഗത്തെ മുൻനിര കമ്പനികളിൽ ഒന്നായ ജിഎസ്കെ കൺസ്യൂമർ ഹെൽത്ത് കെയർ ഇന്ത്യയിൽ പാരോഡോൺടാക്സ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. മോണ സംരക്ഷണത്തിനായി വികസിപ്പിച്ചിരിക്കുന്ന ടൂത്ത്പേസ്റ്റ്, ഓറൽ ഹെൽത്ത്കെയർ പോർട്ട്ഫോളിയോയിലെ കമ്പനിയുടെ ഏറ്റവും പുതിയ ഉൽപ്പന്നമാണ്. ഇതിലൂടെ മോണകൾക്കുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് സമ്പൂർണ്ണ സംരക്ഷണം നൽകാൻ ഇതിന് സാധിക്കുന്നു.

മോണയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജിഎസ്കെയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ ഇന്നൊവേഷൻ. ശ്രദ്ധ ആവശ്യമായ മേഖലകളിലെല്ലാം കമ്പനിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുക എന്ന വിഷൻ ഊട്ടിയുറപ്പിക്കുന്നതുമാണ് ഈ പുതിയ ഉൽപ്പന്നം. ഇങ്ങനെ ചെയ്യുന്നതിലൂടെ ആളുകളെ കൂടുതൽ കാര്യങ്ങൾ ചെയ്യാനും ബെറ്റർ എന്ന ഫീൽ ജനിപ്പിക്കാനും കൂടുതൽ കാലം ജീവിക്കാനും സഹായിക്കുന്നു.

Leave A Reply
error: Content is protected !!