മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,880 പേര്‍ക്ക് കോവിഡ്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 51,880 പേര്‍ക്ക് കോവിഡ്

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് അരലക്ഷത്തില്‍ അധികം കേസുകള്‍. 51,880 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 65,934 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 891 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 71,742 ആയി. നിലവില്‍ 6,41,910 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,554 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5,240 പേര്‍ കൂടി രോഗമുക്തി നേടുകയും 62 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 51,380 സജീവ കേസുകളാണ് നിലവില്‍ മുംബൈയിലുള്ളത്.

Leave A Reply
error: Content is protected !!