ഡെൽഹി ക്യാപിറ്റൽസ് താരങ്ങളായ വോക്സും സാം ബില്ലിങ്സും ഇംഗ്ലണ്ടിലേക്ക് മടങ്ങി

ഡെൽഹി ക്യാപിറ്റൽസ് താരങ്ങളായ വോക്സും സാം ബില്ലിങ്സും ഇംഗ്ലണ്ടിലേക്ക് മടങ്ങി

 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഐ പി എൽ നിർത്തിവെച്ചതിന് പിന്നാലെ ഡെൽഹി ക്യാപിറ്റൽസ് താരങ്ങളായ സാം ബില്ലിങ്സും ക്രിസ് വോക്സും നാട്ടിലേക്ക് മടങ്ങി. ഇംഗ്ലീഷ് താരങ്ങളായ ഇരുവരും ബ്രിട്ടണിൽ ഇന്ന് എത്തും എന്ന് ഇംഗ്ലീഷ് മാധ്യമമായ ഡൈലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും മടങ്ങി എത്തിയാൽ 10 ദിവസം ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഹോട്ടലിൽ ക്വാരന്റൈൻ നിൽക്കേണ്ടി വരും. മറ്റു ഇംഗ്ലീഷ് താരങ്ങളും വരും ദിവസങ്ങളിൽ മടങ്ങും.

ദക്ഷിണാഫ്രിക്കൻ താരങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള സൗകര്യങ്ങൾ ഉടൻ ഒരുക്കും എന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു. എന്നാൽ ഓസ്ട്രേലിയൻ താരങ്ങളുടെ തിരിച്ചുപോക്ക് വൈകിയേക്കും. ഓസ്ട്രേലിയൻ താരങ്ങൾ മെയ് 15 കഴിയാതെ യാത്ര വിലക്ക് മാറില്ല എന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾക്കായി പ്രത്യേക ചാർട്ടർ വിമാനം ഒരുക്കണം എന്നാണ് ഓസ്ട്രേലിയൻ താരങ്ങൾ ആവശ്യപ്പെടുന്നത്.

Leave A Reply
error: Content is protected !!