ഗോകുലം കേരള വനിതകൾ എ എഫ് സി വനിതാ ചാമ്പ്യൻഷിപ്പിൽ

ഗോകുലം കേരള വനിതകൾ എ എഫ് സി വനിതാ ചാമ്പ്യൻഷിപ്പിൽ

 

വരുന്ന ഒക്റ്റോബറിൽ നടക്കുന്ന എ.എഫ്.സി വനിതാ ചാമ്പ്യൻഷിപ്പിൽ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരളാ വനിതകൾ പങ്കെടുക്കും ,എട്ട് രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാകും ടൂർണമെന്റിൽ പങ്കെടുക്കുക. ഇന്ത്യയെ പ്രതിനിധീകരിക്കുക ഗോകുലം കേരള ആയിരിക്കും. ചൈനെസ് താപൈ, മ്യാന്മാർ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലെ ക്ലബുകൾ ഗ്രൂപ്പ് എയിലും.

ഗോകുലം കേരള, ഇറാൻ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ക്ലബുകൾ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ഏഷ്യയിൽ ഇങ്ങനെ ഒരു വനിതാ ടൂർണമെന്റ് വരുന്നതും ഒരു കേരള വനിതാ ക്ലബ് ഏഷ്യൻ ടൂർണമെന്റിൽ പങ്കെടുക്കുന്നതും ഇതദ്യമാകും. ഗോകുലം കേരളയുടെ പുരുഷ ടീമും ഐലീഗ് വിജയിച്ച് കൊണ്ട് ഏഷ്യൻ യോഗ്യത നേടിയിട്ടുണ്ട്.

Leave A Reply
error: Content is protected !!