ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതി പിടിയിൽ

ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതി പിടിയിൽ

പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ എന്നാളെ പൊലീസ് പിടികൂടിയത്. ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടന്റെ ഫോട്ടോ തിരിച്ചറിഞ്ഞതോടെയാണ് കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് പ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.
മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് ഇയാൾ പുറത്തിറങ്ങിയത്. നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു

Leave A Reply
error: Content is protected !!