തൃശൂർ ജില്ലയിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് കെ.കെ അനീഷ്കുമാർ

തൃശൂർ ജില്ലയിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് കെ.കെ അനീഷ്കുമാർ

നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ കെ.കെ അനീഷ്കുമാർ. ജില്ലയിലെ 13 ൽ 10 സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സരിച്ചത്. ഈ 10 മണ്ഡലങ്ങളിലും കൂടി ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 3,04,O85 വോട്ടാണ്. 2016ൽ ഈ 10 മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 2,93,677 വോട്ടാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10,408 വോട്ടിൻ്റെ വർദ്ദനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.

LDF വൻ വിജയം നേടുകയും കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് വൻതോതിൽ വോട്ട് കുറയുകയും ചെയ്ത തെരെഞ്ഞെടുപ്പിൽ വോട്ട് വർദ്ദിപ്പിക്കാൻ ജില്ലയിൽ ബിജെപിയ്ക്ക് കഴിഞ്ഞു എന്നത് നേട്ടം തന്നെയാണ്. ഇടതും – വലതും ചേർന്ന് ചില ന്യൂനപക്ഷ ഏരിയകളിൽ മത്സരിച്ച് നടത…

Leave A Reply
error: Content is protected !!