കോവിഡ് വ്യാപനം രൂക്ഷം; കേ​​ന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഹാജര്‍നില 50 ശതമാനമാക്കി

കോവിഡ് വ്യാപനം രൂക്ഷം; കേ​​ന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഹാജര്‍നില 50 ശതമാനമാക്കി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഓഫിസുകളില്‍ ഹാജര്‍നില 50 ശതമാനമാക്കി ഉത്തരവിറങ്ങി. അണ്ടര്‍ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്​ഥ തലത്തിലാണ്​ മേയ്​ അവസാനം വരെ​ ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്​. ഒമ്പതു മുതല്‍ 5.30, 9.30 മുതല്‍ 6, 10 മുതല്‍ 6.30 എന്നിങ്ങനെ ഓഫിസ്​ സമയവും ക്രമപ്പെടുത്തിയിട്ടുണ്ട്​.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 2,02,82,833 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

3,20,289 പേരാണ് 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. 3449 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 34,47,133 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 15,89,32,921 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കിയതായും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 

Leave A Reply
error: Content is protected !!