കോവിഡ് വ്യാപനം; ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

കോവിഡ് വ്യാപനം; ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ റോയല്‍ ഒമാന്‍ പൊലീസിന്റെ വിവിധ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ട്രാഫിക്, പാസ്‌പോര്‍ട്ട്. റെസിഡന്‍സി, സിവില്‍ സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പൊലീസ് സേവനങ്ങളും മേയ് ഒമ്പത് മുതല്‍ 11 വരെയാണ് നിര്‍ത്തിവെക്കുക. സുപ്രീം കമ്മറ്റിയാണ് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയത്. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ വഴി ഓണ്‍ലൈനായി സേവനങ്ങള്‍ ലഭ്യമാക്കും.

Leave A Reply
error: Content is protected !!