“കെ.കെ രമയിലൂടെ ഇനി ടിപിയുടെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങും,” : ഉമ്മൻ ചാണ്ടി

“കെ.കെ രമയിലൂടെ ഇനി ടിപിയുടെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങും,” : ഉമ്മൻ ചാണ്ടി

രാഷ്ട്രീയ ക്രിമിനലുകൾക്ക് പോരാളികളെ, തോൽപ്പിക്കാൻ കഴിയില്ലായെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് വടകരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും കെ.കെ രമയിലൂടെ ഇനി ടിപിയുടെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങുമെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. സിപിഎം ക്രിമിനലുകൾ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരൻ ഓർമ്മയായിട്ട് ഇന്ന് ഒമ്പത് വർഷം ആയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഉമ്മൻചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്:

സിപിഎം ക്രിമിനലുകൾ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരൻ ഓർമ്മയായിട്ട് ഇന്ന് ഒമ്പത് വർഷം. രാഷ്ട്രീയ ക്രിമിനലുകൾക്ക് പോരാളികളെ, തോൽപ്പിക്കാൻ കഴിയില്ലായെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് വടകരയിലെ തെരഞ്ഞെടുപ്പ് ഫലം. കെ.കെ രമയിലൂടെ ഇനി ടിപിയുടെ ശബ്ദം കേരള നിയമസഭയിൽ മുഴങ്ങും, ടി.പി ചന്ദ്രശേഖരൻ എന്ന ധീര പോരാളിയുടെ ജ്വലിക്കുന്ന ഓർമ്മകൾ കേരള രാഷ്ട്രീയ മനസ്സിനെ ചുട്ടുപൊള്ളിക്കും. സഖാവ് ടി.പിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

Leave A Reply
error: Content is protected !!