ശ്രീനഗറിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

ശ്രീനഗറിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

ശ്രീനഗറിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു.തിങ്കളാഴ്ച രാവിലെയാണ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളടക്കം നേരിട്ടിരുന്ന ആൺകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 8.30-ഓടെ കുഞ്ഞ് മരിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രി അധികൃതർ മാതാപിതാക്കളെ വിവരമറിയിച്ചു. അവരോട് കോവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിശോധന നടത്താമെന്ന് പറഞ്ഞതിന് പിന്നാലെ മാതാപിതാക്കൾ ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു.

Leave A Reply
error: Content is protected !!