മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി കല്യാണം അന്തരിച്ചു

മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി കല്യാണം അന്തരിച്ചു

മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വി കല്യാണം(99) ചെന്നൈയില്‍ അന്തരിച്ചു. പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു മരണം. കല്യാണത്തിന്റെ മകള്‍ നളിനി ആണ് മരണ വിവരം പുറത്തറിയിച്ചത്.

ഷിംലയില്‍ 1922 ഓഗസ്റ്റ് 15നാണ് കല്യാണത്തിന്റെ ജനനം. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. നാലുവര്‍ഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്.

Leave A Reply
error: Content is protected !!