ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു: പ്രതിയെ ഉടൻ അന്വേഷണ സംഘത്തിന് കൈമാറും

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു: പ്രതിയെ ഉടൻ അന്വേഷണ സംഘത്തിന് കൈമാറും

പ​ത്ത​നം​തി​ട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പിടിയിലായ പ്ര​തി ബാബു കുട്ടൻ കുറ്റം സമ്മതിച്ചു. തൻറെ കൈയിൽ നിന്ന് മറ്റാരോ യുവതിയുടെ കയ്യിൽ നിന്നും കവർന്ന സ്വർണം മോഷ്ടിച്ചെന്ന് ബാബുക്കുട്ടൻ പറഞ്ഞു. സംഭവം നടന്ന് ആറാം ദിവസമാണ് ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടിയത്. ഉടൻ പ്രതിയെ അന്വേഷണ സംഘത്തിന് കൈമാറും.

ചി​റ്റാ​റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ​ട്ടി​ച്ചു​വ​ട്ടി​ലെ ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാ​ബു​ക്കു​ട്ട​ന്‍ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. പോലീസ് ഈ വിവരം അറിഞ്ഞതിനെ തുടർന്ന് വീട് വളഞ്ഞിരുന്നു. പോലീസിനെ കണ്ട ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പി​ന്ത​ടു​ര്‍​ന്ന് പോലീസ് ബാബുക്കുട്ടനെ പിടികൂടി. ബാ​ബു​ക്കു​ട്ട​ൻ വീ​ടു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും അ​ക​ന്നു ക​ഴി​യു​ന്ന​യാ​ളാ​ണ്. പ​ന്ത്ര​ണ്ടാം തീ​യ​തി​യാ​ണ് മ​റ്റൊ​രു കേ​സി​ൽ ജ​യി​ൽ ശി​ക്ഷ കഴിഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്.

Leave A Reply
error: Content is protected !!