കങ്കണ റനാവത്തിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ

കങ്കണ റനാവത്തിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ

ട്വിറ്റെർ ബോളിവുഡ് നടി കങ്കണ റനാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത് . തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ വിദ്വേഷം ജനിപ്പിക്കുന്ന നിരവധി ട്വീറ്റുകളാണ് കങ്കണയുടെ ഹാന്‍ഡിലില്‍ നിന്നെത്തിയത്.

ബംഗാളില്‍ രാഷ്ട്രപതി വരണം വേണം, ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നു എന്നും മറ്റുമാണ് നടി ട്വീറ്റ് ചെയ്‌തത്‌. കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നത്തേക്കുമായി സസ്‌പെന്‍ഡ് ചെയ്തതാണെന്ന് ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

ഹേറ്റ്ഫുള്‍ കോണ്ടക്ട് പോളിസി, അബ്യൂസീവ് ബിഹേവിയര്‍ പോളിസി, എന്നിവ കണക്കിലെടുത്തുകൊണ്ടാണ് നടിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതെന്നും വക്താവ് അറിയിക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലെ താണ്ഡവ് സീരിസിനെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയതിന് കങ്കണയുടെ അക്കൗണ്ട് മുൻപ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave A Reply
error: Content is protected !!