അമ്പിളിദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിത്യന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

അമ്പിളിദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിത്യന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ നടൻ ആദിത്യന്‍റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.
ആദിത്യൻ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവിയുടെ പരാതിയിലുണ്ട്. പരാതിയെ തുടര്‍ന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതിലാണ് ഇപ്പോള്‍ താത്കാലിക വിധി ഉണ്ടായിരിക്കുന്നത്. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി അമ്പിളിദേവിയുടെയും ആദിത്യന്‍ ജയന്റെയും കുടുംബപ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്.

അതിനിടെ ആദിത്യന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അമ്പിളി നല്‍കിയ കേസില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തപ്പെട്ട് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അറസ്റ്റിലാകാന്‍ സാദ്ധ്യതയുണ്ടെന്നതിനാലാണ് ആദിത്യന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.

Leave A Reply
error: Content is protected !!