ന്യൂജേഴ്‌സിയിൽ കോവിഡ് വാക്‌സിൻ എടുത്താൽ ബിയർ സൗജന്യം

ന്യൂജേഴ്‌സിയിൽ കോവിഡ് വാക്‌സിൻ എടുത്താൽ ബിയർ സൗജന്യം

ന്യൂജേഴ്‌സിയിൽ കോവിഡ് വാക്‌സിൻ എടുത്താൽ ബിയർ സൗജന്യം.ഷോട്ട് ബിയർ എന്ന പേരിലാണ് ന്യൂജേഴ്‌സി പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 21 വയസ്സിന് മുകളിൽ പ്രായമുള്ള ന്യൂജേഴ്‌സി പൗരന്മാർക്കാണ് ബിയർ ലഭിക്കുക. മെയ് മാസം വരെ മാത്രമാണ് ഈ ആനുകൂല്യം.

മെയ് മാസത്തിനുള്ളിൽ വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നാണ് നിബന്ധന. വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന കാർഡുമായി പദ്ധതിയിൽ പങ്കാളികളായ ബിയർ ഷോപ്പിലേക്ക് ചെന്നാൽ ബിയർ ലഭിക്കും. ഒരു മാസത്തിനുള്ളിൽ പരമാവധിപേരിലേക്ക് വാക്‌സിൻ എത്തിക്കാൻ ഈ പദ്ധതിയ്ക്ക് കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Leave A Reply
error: Content is protected !!